താന്‍ സ്ത്രീ വിരോധിയല്ലെന്ന് ചെറിയാന്‍ ഫിലിപ്പ്, തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു

താന്‍ സ്ത്രീ വിരോധിയല്ലെന്ന വിശദീകരണവുമായി സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
സിപിഎം രാജ്യസഭാംഗം ടി.എന്‍. സീമയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തിനെതിെര സീമ രംഗത്തെത്തയിരുന്നു. പ്രസ്താവനയിലെ തെറ്റ് മനസിലാക്കി അത് തിരുത്തുവാനും മാപ്പു പറയാനും അദ്ദേഹം തയ്യാറാകണമെന്നാണ് സീമ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha