ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ചത് ആയിരകണക്കിന് കുരുന്നുകള്‍

ഹരിശ്രീ മന്ത്രധ്വനികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ പനച്ചിക്കാട് ദക്ഷിണമൂകാംബികയിലെ വിദ്യാപീഠത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു. ഇണങ്ങിയും പിണങ്ങിയും കുരുന്നുകള്‍ ആചാര്യന്മാരുടെ മടിയിലിരുന്ന് ഹരിശ്രീ കുറിച്ചു.വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ നാലിന് ആരംഭിച്ചു.
50ല്‍ പരം ആചാര്യന്മാരാണ് ഇത്തവണ വിദ്യാമണ്ഡപത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്. ഇതിനായി വിദ്യാമണ്ഡപത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നു. എഴുത്തിനിരുത്ത് വൈകുന്നേരം വരെയും തുടരും. തിക്കും, തിരക്കും പരമാവധി ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികളെ കൂടാതെ മുതിര്‍ന്നവരും ദേവീ സന്നിധിയിലെ മണല്‍ തിട്ടയില്‍ ഹരിശ്രീ കുറിക്കുവാന്‍ മണിക്കൂറുകള്‍ കാത്തു നിന്നു.
തിരക്കിനിടയില്‍ സാമൂഹ്യ വിരുദ്ധരുടേയും, മോഷ്ടാക്കളുടേയും ശല്യം ഒഴിവാക്കാനായി പോലീസും വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുക്കിലും, മൂലയിലും വരെ സിസിടിവി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും, വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയദശമി ദിനമായ ഇന്ന് വിവിധ സ്ഥാപനങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിവിധ സ്ഥാപനങ്ങളിലായി ആദ്യാക്ഷരം കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha