ജനറല്‍ ആശുപത്രിയിലെ വാട്ടര്‍ ടാങ്കില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാട്ടര്‍ ടാങ്കില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തറ സ്വദേശിനി ബിന്ദു(39)വിനെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിനു സമീപത്തെ വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. തറയിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി 10 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. തക്കാളിപ്പനി ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























