പണിമുടക്കിയ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ ബസുകള്‍ വൃത്തിയാക്കി മാതൃകയായി

ബുധനാഴ്ച പണിമുടക്കിയ കെഎസ്ആര്‍ടിസി ഡിപ്പോ തൊഴിലാളികള്‍ ഗ്യാരേജിലെ ബസുകള്‍ കഴുകി വൃത്തിയാക്കി മാതൃകയായി.
നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ (സിഐടിയു) തൊഴിലാളികളാണ് മാതൃകാപ്രവര്‍ത്തനം നടത്തിയത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിഇഎയാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. നെടുമങ്ങാട് ഡിപ്പോയില്‍ പണിമുടക്ക് വിജയമായിരുന്നു.
എന്നാല്‍, പണിമുടക്കുദിനം ഡിപ്പോയിലെ ബസുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു തൊഴിലാളികള്‍. സര്‍വീസ് പോകാതെ ഒതുക്കിയിട്ടിരുന്ന എല്ലാ ബസുകളും തൊഴിലാളികള്‍ കഴുകി ശുചീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha