അടി നടന്നാൽ ‘പറന്നിടിക്കണം’ ... കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കിയ ഹനുമാൻ കണ്ണൻ വീണ്ടും അറസ്റ്റിൽ

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായി കാപ്പ ചുമത്തിയ ഹനുമാൻ കണ്ണൻ എന്ന കണ്ണൻ വീണ്ടും പോലീസ് പിടിയിലായി. വൈക്കം ടി.വി.പുരം മൂത്തേടത്ത് കാവ് ഭാഗത്ത് മോഴിക്കോട് അമ്പലത്തിന് സമീപം പുന്നമറ്റത്തിൽ കണ്ണനെ വൈക്കം വെച്ചൂരിലെ ഹോട്ടലില്‍ കയറി മാനേജരെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലയില്‍ കയറാന്‍ പാടില്ല എന്ന വിലക്ക് ലംഘിച്ചാണ് ഇയാൾ വെച്ചൂരിലെ ഹോട്ടലിലെത്തിയത്. ഇവിടെ വച്ച് മദ്യം കഴിക്കുന്നതിനിടെയാണ് ഹോട്ടല്‍ മാനേജരുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മാനേജരുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു. അതിനു ശേഷം ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പഠനകാലം മുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കണ്ണന് കൂട്ടുകാരും നാട്ടുകാരും ചേര്‍ന്നിട്ട വട്ടപ്പേരാണ് ഹനുമാന്‍ കണ്ണന്‍ എന്നത്. സംഘര്‍ഷമുണ്ടായാല്‍ ‘പറന്നിടിക്കണം’ എന്നായിരുന്നു കൂട്ടുകാരോട് കണ്ണന്‍ പറഞ്ഞിരുന്നതത്രേ. അങ്ങിനെയാണ് ഹനുമാന്‍ കണ്ണന്‍ എന്ന വട്ടപ്പേര് വീണത്. 31 വയസിനിടെ നിരവധി കേസുകളാണ് ഇയാൾക്ക് ഉള്ളത്.
വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച, കൊലപാതകശ്രമം, സംഘം ചേർന്ന് അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ ഇയാൾ പ്രതിയാണ്.
2021 ഡിസംബറിൽ കട്ടമട ഭാഗത്ത് പക്ഷിപ്പനിയോടനുബന്ധിച്ച് രാത്രി ഡ്യൂട്ടിക്കെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അഗ്നിരക്ഷാസേനയുടെ വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസ്സിലും ഇയാൾ പ്രതിയാണ്.
https://www.facebook.com/Malayalivartha
























