ഒരു പക്ഷേ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമകളിലൊന്ന്; പക്ഷേ ഏറെ രസകരമായി തോന്നിയത് മറ്റൊന്നാണ്; സിനിമയിലുടനീളം കുഞ്ഞാഞ്ചയുടെ മുഖം ഭാവം ഇതായിരുന്നു!!! ന്നാ താൻ പോയി കേസ് കൊട് സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു

"ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുടെ റിവ്യൂ പങ്കു വച്ച് ഡോ സുൽഫി നൂഹു രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;കുഴി നല്ലതാണ്--------- മാത്രമല്ല,_കുഞ്ചാക്കോ ബോബൻ പെരും കള്ളനും_!!!! റോഡിലെ കുഴികൾ നല്ലതാണ്. വളരെ വളരെ നല്ലത്! കുഴിയിൽ വീണു, കേസും കൊടുത്തു. ഒരു ഒന്നാന്തരം സിനിമയും പിറന്നു ഒറ്റവാക്കിൽ "ന്നാ താൻ പോയി കേസ് കൊട്" എന്ന സിനിമയുടെ നിരൂപണം ഇങ്ങനെ നിർത്താം.
ഒരു പക്ഷേ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമകളിലൊന്ന്. പക്ഷേ ഏറെ രസകരമായി തോന്നിയത് കുഞ്ചാക്കോ ബോബന്റെ മുഖഭാവമാണ്. സിനിമയിലുടനീളം ഒരു പെരുങ്കള്ളന്റെ മുഖം ഭാവം. ആക്ഷേപഹാസ്യം വളരെ സ്മൂത്തായി. ഒരു "സന്ദേശം 2" എന്ന് ഒറ്റയടിക്ക് വിളിക്കാം. പൊട്ടി ചിരിപ്പിക്കുന്ന, ഊറി ചിരിപ്പിക്കുന്ന വളരെ അർത്ഥവത്തായ തമാശകൾ.
ആർക്കൊക്കയോ കുറിക്ക് കൊണ്ടിരിക്കുന്നു അതുതന്നെയാകണം സിനിമയുടെ വിജയത്തിന് കാരണവും. രണ്ടാംവട്ടം സിനിമ കാണുന്ന ഭാര്യ ആഘോഷിക്കുന്നത് ഞാൻ കണ്ടു. തീയറ്ററിലെ സർവ്വ ജനവും. എൻറെ സിനിമാസ്വാദനത്തിന് എന്തൊക്കെയോ പ്രശ്നം സംഭവിച്ചൊയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മിക്കവർക്കും ഇഷ്ടപ്പെടുന്ന സിനിമകൾ ഒട്ടും പിടിക്കാത്ത ഒരു വല്ലാത്ത മാനസികാവസ്ഥ.
സംഭവം സൈക്കോസിസിനും ന്യൂറോസിസിനും ഇടയ്ക്കുള്ള ആ അവസ്ഥ ഒന്നുമല്ലായെന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമകളും ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെന്നുള്ളതും വലിയ ആശ്വാസം തോന്നി. "സന്ദേശം രണ്ട്" എന്നുതന്നെ ഞാൻ ഈ സിനിമയ്ക്ക് പേരിടും. കുഴികളുണ്ടെങ്കിലേ, "സന്ദേശങ്ങൾ" ഉണ്ടാകുള്ളൂ എന്നുള്ളത് കൂടി ഓർത്താൽ വളരെ നന്ന്. അങ്ങനെ നോക്കിയാൽ കുഴികൾ നല്ലതാണ്. വളരെ വളരെ നല്ലത് . സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരു സംശയം അതിശക്തമായി. കുഞ്ചാക്കോ ബോബൻ ശരിക്കും കള്ളനാണൊ?
എനിക്ക് സീരിയസായി സംശയമുണ്ട്. ചില ജ്വല്ലറി മോഷണങ്ങളും പിടിച്ചുപറികളുമൊക്കെ ഇദ്ദേഹം നടത്തിയതാണോയെന്ന് ഞാൻ ബലമായി സംശയിക്കുന്നു. ആകെ മൊത്തം ടോട്ടൽ ഒരു മുഴു കള്ളൻ ലക്ഷണം സിനിമയിലുടനീളം . എന്തായാലും സിനിമ ഒന്നുകൂടി കാണാനാണ് തീരുമാനം "ബലേ ഭേഷ്" റോഡിലെ കുഴികൾ! ബലേ ഭേഷ് "ന്നാ താൻ പോയി കേസ് കൊട്"!
https://www.facebook.com/Malayalivartha
























