കൂഹവധം: 25 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

സിപിഐ എം പ്രവര്‍ത്തകനായിരുന്ന കൂഹയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 25 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസ് പിടിയിലായി. ഒളിവിലായിരുന്ന കല്ലയം സ്വദേശി ഗോപകുമാറാണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്. സിപിഐ എം പ്രവര്‍ത്തകനായ വട്ടപ്പാറ കല്ലയം ചുടുകാട്ടുമുകള്‍ സ്വദേശി കൂഹയെ ആര്‍എസ്എസ് സംഘം വീടുകയറി വെടിക്കൊന്നത് 1990-ലാണ്.
കൊലപാതകത്തിലെ മുഖ്യപ്രതികളായ ശ്രീകാന്ത്, സാജന്‍ എന്നിവര്‍ പിന്നീട് കൊല്ലപ്പെട്ടു. ശ്രീകാന്ത് 1992-ല്‍ കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
പൊലീസിനെ വെട്ടിച്ച് പല പേരുകളിലായി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗോപകുമാറിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷഫീന്‍ അഹമ്മദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായര്‍, പോത്തന്‍കോട് സിഐ പ്രമോദ്കൃഷ്ണ, വട്ടപ്പാറ എസ്‌ഐ ഇന്ദ്രരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബു, മുഹമ്മദ് ഷാഫി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പേരൂര്‍ക്കടയില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























