പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരണം; പ്രിയ വർഗീസിനെ ഒഴിവാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോക്ടർ ജോസഫ് സക്കറിയയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
പ്രിയ വർഗീസിനെ ആ സ്ഥാനത്ത് നിന്നും താഴെ ഇറക്കുക എന്ന തരത്തിലേക്ക് ഇപ്പോൾ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രിയ വർഗീസിനെ ഒഴിവാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി പോയിരിക്കുകയാണ് . കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോക്ടർ ജോസഫ് സക്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് .
ഇദ്ദേഹത്തെ മറികടന്നാണ് പ്രിയ വർഗീസിന് ഒന്നാം സ്ഥാനം നൽകി നിയമനം നൽകിയത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരണം എന്ന് ആവശ്യമാണ് ഹർജിയിൽ അദ്ദേഹം ഉയർത്തിയിരിക്കുന്നത്. പ്രിയ വർഗീസിനെ ആ സ്ഥാനത്ത് നിന്നും താഴെ ഇറക്കുക എന്ന തരത്തിലേക്ക് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സർവ്വകലാശാല ഉപേക്ഷിച്ചിരിക്കുകയാണ്. ഗവർണറുടെ നടപടിക്കെതിരെ സർവകലാശാല ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ഇപ്പോൾ . ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലാണ് ഈ വിഷയത്തിൽ നിയമോപദേശം നൽകിയിരിക്കുന്നത്. നിയമനം മരവിപ്പിച്ചുള്ള കത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം നൽകിയത്.
അതേസമയം പ്രിയയുടേത് രാഷ്ട്രീയ നിയമനം തന്നെ എന്ന് പറയുന്ന ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയേയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നത് വിട്ടു വീഴ്ച്ക്കില്ലെന്ന് വ്യക്തമാക്കിയാണ്. മുഖ്യമന്ത്രിയുടെപ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായി നിയമിച്ചത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അധ്യാപക യോഗ്യതയില്ലാത്ത ആള്‍ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താന്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ ദില്ലി കേരളഹൌസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാലയെ സംബന്ധിച്ച് എനിക്ക് ചില പരാതികള്‍ കിട്ടി. അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് എന്റെ ബാധ്യതയാണ്. ഇവിടെ നിയമനത്തില്‍ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നു. സര്‍വ്വകലാശാലകളില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ എന്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ തീരുമാനങ്ങളോട് വിയോജിക്കാനും അതിനെ ചോദ്യം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ എതിര്‍പ്പുള്ളവര്‍ക്ക് ആ വഴി നീങ്ങാം എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha