ആദിവാസി ബാലനോട് കണ്ണില്ലാക്രൂരത; നാലുവയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; കുട്ടിയുടെ അച്ഛന്റെ പരാതിയിൽ അമ്മയും സുഹൃത്തും അറസ്റ്റില്‍

അട്ടപ്പാടിയില്‍ കുരുന്നു ബാലനോട് പെറ്റമ്മയുടെ കണ്ണില്ല ക്രൂരത. നാലുവയസ്സുള്ള ആദിവാസി ബാലനാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ.
ഇരുവരും ചേർന്നാണ് കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചത്. സംഭവത്തെ തുടർന്ന് അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി.
അതേസമയം കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. ഇതേതുടർന്ന് കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. മാത്രമല്ല കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























