പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

പതിനാലുകാരിയെ പിതാവും രണ്ട് ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പിതാവും പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധവും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. രണ്ടു വര്‍ഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പിതാവുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























