Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...

14 FEBRUARY 2026 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ആഗോള അയ്യപ്പ സംഗമത്തിനെത്തിയവർ താമസിച്ചത് ബാർ ഹോട്ടലിലാണെന്നും സി പി എമ്മിന്റെ സഹകരണ സ്ഥാപനത്തിനായിരുന്നു ഇവന്റ് മാനേജ്മെന്റ് കരാർ എന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നതിനുപിന്നാലെ വിഷയത്തിൽ ഹൈക്കോടതി അന്വേഷണത്തിന് അടുത്തയാഴ്ച ഉത്തരവുണ്ടായേക്കും.    സിപിഎമ്മിന്റെ സഹകരണ സ്ഥാപനമായ ഊരാളുങ്കൽ ലേബർ  കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ  ആന്റ് കൺസ്ട്രക്ഷൻ  എന്ന സ്ഥാപനത്തിന് അയ്യപ്പ സംഗമം നടത്തിയ വകയിൽ നൽകാൻ ഉള്ളത് 4.04 കോടി രൂപയാണ്. 

ആഗോള അയ്യപ സംഗമത്തിലും സിപി എം പുട്ടുകച്ചവടം നടത്തിയെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയത് ജില്ലാ ജഡ്ജി റാങ്കിലുള്ള സ്പഷ്യൽ കമ്മീഷണറാണ് . അതു കൊണ്ടുതന്നെ സി പി എമ്മിന്റെ വെട്ടിപ്പിൽ അന്വേഷണം വന്നേക്കും. 


അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടാണ്  സ്പെഷ്യൽ കമ്മീഷണർ കണ്ടെത്തിയത്.  . സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  ഊരാളുങ്കലിന്‍റെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്ക് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെയാണ്. സി പി എമ്മിന്റെയും സർക്കാരിന്റെയും വിവിധ പദ്ധതികൾ ഊരാളുങ്കലിന് നൽകുന്നത് ടെണ്ടറില്ലാതെയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. 

 ദേവസ്വം ഫണ്ടിൽ നിന്ന് ഊരാളുങ്കലിന്‍റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് മുൻകൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരവും  പുറത്തുവന്നു.  സ്പോൺസര്‍മാരുടെ പണം കിട്ടുമ്പോൾ പണം തിരിച്ചെടുക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നൽകുന്ന വിശദീകരണം.

പമ്പയിൽ കെട്ടിയ പന്തലടക്കം ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചര്‍ കൺസ്ട്രക്ഷൻസ് പൂര്‍ത്തിയാക്കിയത് 8.2 കോടി രൂപയ്ക്കാണ്. ഇതിൽ 3 കോടി രൂപ മുൻകൂര്‍ അനുവദിച്ചാണ് ഉത്തരവ്. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരം ദേവസ്വം കമ്മീഷണറാണ് പണം അനുവദിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന് മുഴുവൻ ചെലവും സ്പോൺസര്‍മാര്‍ വഴിയെന്ന് സര്‍ക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചിരുന്നു. വരവു ചെലവ് കണക്ക് 45 ദിവസത്തിനകം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശവും ഉണ്ട്. ഇതിന് പിന്നാലെയാണ് പണം ദേവസ്വം ഫണ്ടിൽ നിന്ന് അനുവദിച്ചത്.

ചടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. പണം നൽകാൻ ബജറ്റ് നിര്‍ദ്ദേശം ഉണ്ട്. സംഗമത്തിന് സ്പോൺസര്‍മാരുണ്ട്. ഇവരിൽ നിന്ന് പണമെത്തുന്ന മുറയ്ക്ക് തിരിച്ച് വയ്ക്കും. ആസ്തി വികസനത്തിനുള്ള സര്‍പ്ലസ് ഫണ്ടിൽ നിന്നാണ് ബോര്‍ഡ് പണം ഇവന്‍ര് മാനേജ്മെന്റ് കമ്പനിക്ക് നൽകിയിട്ടുള്ളത്. സ്പോൺസര്‍മാരാരൊക്കെ എന്നോ എത്ര തുക സമാഹരിക്കാനായെന്നോ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടില്ല. തുക തിരിച്ച് വക്കുമെന്ന് ഉത്തരവിൽ സൂചനയും ഇല്ല. 

കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  കണക്കുകളിൽ ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നൽകിയതിൽ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ഒന്നും ശരിയല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടു ലക്ഷമാണ് ചെലവാക്കിയതെന്നും രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല. മരാമത്ത് പണികള്‍ നൽകിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. കൈകാര്യ ചെലവായി 10 ശതമാനം അധിക തുക ഏകപക്ഷീയമായി കരാറുകാർക്ക് അനുവദിച്ചു. ഇനം തിരിച്ചുള്ള ചെലവ് ഉപകരാർ ഏറ്റെടുത്തവർ നൽകിയില്ല. അതിനാൽ കൃത്യമായ കണക്ക് പരിശോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.    ബാർ ഹോട്ടലിലാണ് സംഗമത്തിനെത്തിയവർ താമസിച്ചത്. ബാർ ഹോട്ടൽ ബില്ലും സമർപ്പിച്ചിട്ടുണ്ട്.   ബാര്‍ അറ്റാച്ചഡ് ഹോട്ടലുകള്‍ക്ക് അടക്കം തുക  നൽകാനുമുണ്ട്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12,88,168 രൂപ, ഗവ. ഇക്കോ ലോഡ്ജിന് 39,018 രൂപ, കുരമകം ഗ്രീന്‍ഫീല്‍ഡ്സിന് 18,5131 രൂപ, തിരുവനന്തപുരം ഗസ്റ്റ് ഹൗസ് -15,800, കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64376

കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്സ് കുരകം-29,8311, ശ്രീവത്സം ഗ്രാന്‍ഡ്, പത്തനംതിട്ട-26,942, താജ് കുമരകം-52, 4776, വൈല്‍ഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാര്‍- 25,300 എന്നിങ്ങനെയാണ് മറ്റു റിസോര്‍ട്ടുള്‍ക്കും ഹോട്ടലുകള്‍ക്കും നൽകാനുള്ള തുക. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ അനുബന്ധമായി നൽകിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് കമ്പനിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അയ്യപ്പ സംഗമത്തിന്‍റെ അന്ന് രാത്രിയിൽ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെ ആളുകള്‍ മാത്രമാണ് ശരിക്കും ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ, അയ്യപ്പ സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

അയ്യപ്പ സംഗമത്തിന്‍റെ രണ്ട് കോടിയുടെ സ്പോൺസർ ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേവസ്വം മുൻകൂർ നൽകിയ രണ്ട് കോടി തിരിച്ചടച്ചിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ലെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി എസ് ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റായി കിട്ടേണ്ട തുക വാങ്ങാനാവില്ല. കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടു. വി ഐ പി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കണക്കിൽ പെടുത്താത്ത തുക ചെലവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.   പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.അതും ഹൈക്കോടതിയുടെ നിയന്ത്രണത്തിലാകുമെന്നാണ് മനസിലാക്കിയത്. കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും പരാമര്‍ശിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.കെ ജയകുമാർ പ്രസിഡന്റായ ബോർഡ് പ്രശാന്തിന്റെ കള്ളക്കണക്ക് ഒരു കാരണവശാലും അംഗീകരിക്കില്ല.
അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട്  ഹൈക്കോടതിയിൽ നൽകും.അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തുക മുഴുവൻ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്.

ഇതിനിടെ, ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകൾ വിട്ടു കിട്ടാനാണ് കത്ത് നൽകുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവിൽ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകൾ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്.   പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നൽകും. കഴിഞ്ഞ ദിവസം ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നായിരുന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 
ശബരിമലക്കൊള്ളയ്ക്ക് പിന്നാലെ സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുകയാണ്  അയ്യപ്പസംഗമം. അയ്യപ്പ സംഗമത്തില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടമായെന്ന് കാണിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെ വീണ്ടും ശബരിമല വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. ഒരു രൂപ പോലും സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ചെലവ് വരില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് അനുമതി വാങ്ങിയത്. എന്നാല്‍ ആ സത്യവാങ്മൂലം പോലും ലംഘിക്കപ്പെട്ടു എന്നതിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ള സര്‍പ്ലസ് ഫണ്ടാണ് അയ്യപ്പസംഗമത്തിന് ചെലവാക്കിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. അയ്യപ്പസംഗമത്തിന്റെ മിനുട്സ് പോലും ഇല്ലായിരുന്നു എന്നത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനേയും കൂടുതല്‍ കുരുക്കിലാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നീക്കം.

വിജയന്‍ ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് നടത്തിയ സ്വതന്ത്ര ഓഡിറ്റിംഗിലാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിവരങ്ങള്‍ ഉള്ളത്.  വേദിയുടെ അളവെടുപ്പിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 4,100 പാക്കറ്റ് പ്രസാദവും വിഭൂതിയും നല്‍കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ കൃത്യമായ മൂല്യം കണക്കിലില്ല. ഇന്‍പുട്ട് ടാക്‌സ് ഇനത്തിലും ജി.എസ്.ടി കണക്കുകളിലും വലിയ പൊരുത്തക്കേടുകളാണ് ഓഡിറ്റില്‍ തെളിഞ്ഞിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട് ബോധ്യപ്പെടുകയും അക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയിതിരിക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നിവയില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ഈ മാസം 27 നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പമ്പാ തീരത്ത് അയ്യപ്പസംഗമം നടത്തും എന്ന് പ്രഖ്യാപിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംഗമം, 1,300 കോടി രൂപയുടെ ശബരിമല ക്ഷേത്രവികസം സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണെന്നും അതിനായി സ്പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കുന്നതിനുമായി ഈ അയ്യപ്പസംഗമം പ്രയോജനപ്പെടും, എന്നിങ്ങനെ രണ്ട് ഉദ്ദേശങ്ങളായിരുന്നു അയ്യപ്പ സംഗമത്തിന് പിന്നില്‍ എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പ സംഗമത്തിനെതിരെ കോടതിയില്‍ ഹര്‍ജികള്‍ എത്തി. മതേതര സര്‍ക്കാര്‍ എന്തിനാണ് അയ്യപ്പസംഗമം നടത്തുന്നത് എന്നുള്‍പ്പെടെ പല ആരോപണങ്ങളും ഉയർന്നു.  ഇതെല്ലാം പലരും കോടതിയില്‍ ചോദ്യം  ചെയ്തു. ആ ഹര്‍ജികള്‍ പരിഗണിക്കവെ സെപ്തംബര്‍ 10ന് കേരള ഹൈക്കോടതി സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തില്‍ എന്താണ് സര്‍ക്കാരിന്റെ പങ്ക്? ഇതിനായി എവിടെ നിന്ന് പണം കണ്ടെത്തും? സ്പോണ്‍സര്‍ഷിപ്പിലൂടെയാണെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് ഉണ്ടാവുമോ? പ്രതിനിധികള്‍ ആരെല്ലാമായിരിക്കും? അതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. പിരിവ് നിര്‍ബന്ധിതമല്ലെന്നും എല്ലാ ചെലവും സ്പോണ്‍സര്‍ഷിപ്പിലൂടെയാണെന്നും, സംസ്ഥാന സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അയ്യപ്പ സംഗമത്തില്‍ ചെലവ് വരില്ലെന്നും ശബരിമല വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം, അക്കാര്യം ചര്‍ച്ച ചെയ്യാനാണ് സംഗമമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എജി കോടതിയെ അറിയിക്കുന്നു. ഒടുവില്‍ കോടതി അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി ഉത്തരവിടുന്നു. എന്നാല്‍ കോടതി ചില മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് ഇതിന് അനുമതി നല്‍കിയത്.

ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഒരു രൂപ പോലും അയ്യപ്പ സംഗമത്തിന് ചെലവാക്കരുതെന്നും, സംഗമം നടന്ന് 45 ദിവസത്തിനകം വരവ് ചെലവ് കണക്കുകള്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ സെപ്തംബര്‍ 20ന് പമ്പാ തീരത്ത് അയ്യപ്പസംഗമം നടന്നു. 3,000 പ്രതിനിധികളെയാണ് സര്‍ക്കാരും, ദേവസ്വം ബോര്‍ഡും പ്രതീക്ഷിച്ചിരുന്നതെങ്കിലും മിക്ക കസേരകളും ഒഴിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നിരുന്നു. അയ്യായിരം പേര്‍ക്ക് സദ്യയൊരുക്കിയെങ്കിലും അതും പാഴായി എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നു. ശബരിമലക്കൊള്ള പുറത്ത് വന്നതിന് ശേഷം, അയ്യപ്പ സംഗമത്തിന്റെ സംഘാടകരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവുമെല്ലാം ഉണ്ടായിരുന്നു എന്ന വിവരങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു.

45 ദിവസങ്ങള്‍ കഴിഞ്ഞ് വരവ് ചെലവ് റിപ്പോര്‍ട്ട് നല്‍കണമന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍  ദേവസ്വം ബോര്‍ഡ് അത് നല്‍കിയില്ല. ജനുവരി ആറിന് ഇക്കാര്യത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. തങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കണക്കുകള്‍ പരിശോധിക്കുകയാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് കോടതിയോട് സമയപരിധി കൂട്ടിച്ചോദിച്ചു. കോടതി ഒരു മാസത്തെ സമയം നീട്ടി നല്‍കി. അങ്ങനെ അയ്യപ്പസംഗമം കഴിഞ്ഞ് 144-ാം ദിവസം കോടതിയുടെ മുന്നില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എത്തി. വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട് കോടതിയുടെ ശ്രദ്ധയില്‍ പെട്ടു.

ഏഴരക്കോടി രൂപയാണ് അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ്. ഇതില്‍ നാല് കോടിയോളം രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പിരിഞ്ഞ് കിട്ടി. എന്നാല്‍ ബാക്കി വരുന്ന മൂന്ന് കോടി നാല്‍പ്പത് ലക്ഷം രൂപ എവിടെ നിന്ന് വന്നു എന്ന പരിശോധനയിലാണ്, അത് ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് എന്ന കാര്യം വ്യക്തമാവുന്നത്. ദേവസ്വം ബോര്‍ഡിന് അടിയന്തര ഘട്ടങ്ങളില്‍ എടുത്ത് ഉപയോഗിക്കാനുള്ളതാണ് സര്‍പ്ലസ് ഫണ്ട്. ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ നിത്യച്ചെലവുകള്‍ മുടങ്ങിയാല്‍, അല്ലെങ്കില്‍ അടിയന്തിരമായി സാധനങ്ങളോ വസ്തുവോ ഒക്കെ വാങ്ങേണ്ടി വന്നാലും ഈ ഫണ്ട് ആണ് ഉപയോഗിക്കുക. ഈ ഫണ്ട് എങ്ങനെ ചെലവഴിക്കണം എന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റേയും കോടതിയുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചുകൊണ്ടാണ് അയ്യപ്പസംഗമത്തിന് പണം ചെലവാക്കിയിരിക്കുന്നത്.

അഞ്ച് കോടി രൂപ പ്രതീക്ഷിച്ചയിടത്ത് ഏഴരക്കോടിയാണ് പരിപാടിക്ക് ആകെ ചെലവായത്. ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതോടെ വാഗ്ദാനം നല്‍കിയിരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വ്യവസായികള്‍ 12 കോടിയോളം രൂപ നല്‍കാതെ പിന്‍മാറി എന്നാണ് ബോര്‍ഡിന്റെ പുതിയ വാദം. ദേവസ്വം ബോര്‍ഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നല്‍കിയത്. എന്നാല്‍, സംഗമത്തിന് മുന്നോടിയായി ആരും പണം നല്‍കിയിരുന്നില്ലെന്നത് ബോര്‍ഡിന്റെ മുന്‍കൂര്‍ പ്ലാനിംഗിലെ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം മന്ത്രിയും, ബോര്‍ഡും ഇപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്. സ്പോണ്‍സര്‍ഷിപ്പ് ലഭിച്ച കണക്കുകള്‍ പറയേണ്ടത് ബോര്‍ഡാണെന്ന് പറഞ്ഞ് മന്ത്രി വിഎന്‍ വാസവന്‍ കൈകഴുകുമ്പോള്‍, മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്ത് നടന്ന പരിപാടിയായതിനാല്‍ നിലവിലെ പ്രസിഡന്റ് കെ. ജയകുമാറിനും ഇതില്‍ വ്യക്തമായ മറുപടിയില്ല. ഇതോടെ കൊട്ടിഘോഷിച്ച് നടത്തിയ അയ്യപ്പ സംഗമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരും ബോര്‍ഡും പിന്നാക്കം പോകുകയാണെന്ന് വ്യക്തം.

കൂടാതെ, ഇത്രയും വലിയൊരു പരിപാടി നിശ്ചയിച്ച വിവരം ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ ഭരണപരമായ ഗുരുതര വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അതേസമയം, ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് സര്‍ക്കാരാണോ ദേവസ്വം ബോര്‍ഡാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പരിപാടിയായാണ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും വിവാദങ്ങളും ആരോപണങ്ങളുമുണ്ടായപ്പോള്‍ പരിപാടി ദേവസ്വം ബോര്‍ഡിന്റെ തലയിലേക്ക് മാറുകയായിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന് കൃത്യമായി എത്ര തുക ചെലവായെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഏകദേശം ഏഴു കോടി രൂപയോളം വരുമെന്ന ഒരു ഏകദേശ കണക്ക് മാത്രമാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളത്. ഇനിയും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോര്‍ഡെങ്കിലും, കഴിഞ്ഞുപോയ ഒരു പരിപാടിക്ക് വേണ്ടി ആര് പണം നല്‍കുമെന്ന ചോദ്യം വലിയ പ്രതിസന്ധിയായി അവശേഷിക്കുന്നു.

ശബരിമല സ്ത്രീപ്രവേശന വിവാദത്തിന് ശേഷം വിശ്വാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള പ്രായശ്ചിത്തമായിട്ടാണ് ആഗോള അയ്യപ്പസംഗമത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ വോട്ട് ലക്ഷ്യം വെച്ച് നടത്തിയ ഈ ധൂര്‍ത്ത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ ക്രമക്കേടുകളിലേക്ക് എസ്.ഐ.ടി അന്വേഷണം നീങ്ങുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.   
 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (44 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (59 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends