പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

കൊല്ലം പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നീ സംഘങ്ങളെത്തി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
പരവൂര്‍ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാന്‍ ഇറങ്ങിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് കടലില്‍ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലില്‍ ഇറങ്ങിയത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയില്‍ പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha
























