എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരന് മർദനം; മർദനമേറ്റ ജീവനക്കാരനെതിരെ പോക്‌സോ കേസ്; കേസെടുത്തത് സ്വകാര്യ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ചെന്ന കേസിൽ

ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനെ തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പരിക്കേറ്റ യുവാവിനെതിരെ എരുമേലി പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.എന്നാൽ തലക്കടിച്ച് പരിക്കേല്പിച്ചതിനെതിനെ തുടർന്ന് വധശ്രമത്തിന് കേസെടുത്ത യുവാവിനെ ഇതുവരെ പിടികൂടാനായില്ലെന്നും പൊലീസ് പറഞ്ഞു.
സ്വകാര്യ ബസിലെ ജോലിക്കാരനും എരുമേലി എരുത്വാപ്പുഴ സ്വദേശിയുമായ സേതുവിനെതിരെയാണ് (അച്ചു -22) പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻന്റിൽ വെച്ചായിരുന്നു സേതുവിനെ യുവാവ് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.പരിക്കേറ്റ് ചികിത്സക്കിടെ സ്റ്റേഷനിലെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടെ പെൺകുട്ടിയും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തലക്ക് പരിക്കേറ്റയാൾക്കെതിരെ പോക്‌സോ കേസ് എടുത്തതെന്നും എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.വി അനിൽകുമാർ പറഞ്ഞു.യുവാവിനെ ഇന്ന് റിമാന്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ തലക്കടിച്ച് പരിക്കേല്പിച്ചതിനെ തുടർന്ന് വധശ്രമത്തിന് കേസെടുത്തിട്ടും യുവാവിനെ ഇത് വരെ പിടികൂടാൻ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























