വിവിധ സംസ്ഥാനങ്ങളിൽ 15 ഓഫീസുകൾ പുതുതായി തുറക്കുവാനുള്ള പദ്ധതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ആ പദ്ധതിയിൽ തലസ്ഥാനവുമുണ്ടെന്ന് സൂചന; തിരുവനന്തപുരത്ത് ഓഫീസ് തുറക്കാൻ ഇ.ഡി മേധാവിയുടെ ശുപാർശ

സ്വർണ്ണ കടത്ത് കേസ് ഡോളർ കടത്ത് കേസ് എന്നിങ്ങനെ നിരവധി കേസുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിൽ ആക്കുന്ന തരത്തിലുള്ള നീക്കങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇപ്പോൾ ഇതാ ഇതിനേക്കാൾ എല്ലാം ഏറെ പ്രധാനമായ ഒരു വിവരം ലഭ്യമാവുകയാണ്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ് തിരുവനന്തപുരത്ത് തുടങ്ങാനുള്ള പദ്ധതി ഉണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ 15 ഓഫീസുകൾ പുതുതായി തുറക്കുവാനുള്ള പദ്ധതിയിലാണ് ഇ ഡി ഉള്ളത്. ആ പദ്ധതിയിൽ തലസ്ഥാനവുമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. നേരത്തേ ഇവിടെ ഇ.ഡി ഓഫീസ് ഉണ്ടായിരുന്നു എന്നാൽ അത് പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
ജോയിന്റ് ഡയറക്ടറും നാല് ഡെപ്യൂട്ടി ഡയറക്ടർമാരുമാണ് കൊച്ചിയിലുള്ളത്. കോഴിക്കോട്ട് സബ് യൂണിറ്റുമുണ്ട്. കള്ളപ്പണക്കേസുകൾ കൂടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഓഫീസ് തുറക്കാൻ ഇ.ഡി മേധാവി ശുപാർശ ചെയ്തിരുന്നു. എന്തായാലും തലസ്ഥാനത്ത് തന്നെ ഇ ഡി ഓഫീസ് തുറക്കുന്നു എന്നത് അതിപ്രധാനമായ ഒരു കാര്യം തന്നെയാണ്. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചില വിശാലമായ അധികാരങ്ങൾ സുപ്രീംകോടതി അനുവദിച്ചിരുന്നു.
എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ വിപുലമായ അധികാരങ്ങൾ ശരിവച്ച് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. പക്ഷേ ഈ ഡിക്ക് ഈയൊരു വിശാലമാ അധികാരം നൽകിയതിൽ പ്രതിപക്ഷം അസ്വസ്ഥമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിധിക്കെതിരെ അവർ ഹർജി നൽകി. എന്നാൽ ആ വിധി പുനഃപരിശോധിക്കരുതെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പക്ഷേ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ ഈ ആവശ്യത്തെ തള്ളിയിരിക്കുകയാണ്. ആ വിധിയിലെ രണ്ടു വ്യവസ്ഥകൾ പുനഃപരിശോധിക്കുക എന്ന തീരുമാനത്തിൽ കൂടി സുപ്രീംകോടതി എത്തിയിരിക്കുകയാണ്. സുപ്രീംകോടതി പുനഃപരിശോധിക്കുവാൻ പോകുന്ന രണ്ടു വ്യവസ്ഥകളിൽ ഒന്ന് ഇ. ഡിയുടെ പ്രഥമവിവര റിപ്പോർട്ടായ എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് കുറ്റാരോപിതന് നൽകേണ്ട എന്ന വ്യവസ്ഥയാണ്.
രണ്ടാമത്തേത് നിരപരാധിത്വം തെളിയിക്കാനുള്ള ബാദ്ധ്യത കുറ്റാരോപിതനാണ് എന്ന വ്യവസ്ഥയും സുപ്രീകോടതി പുനഃപരിശോധിക്കുവാൻ ഒരുങ്ങുകയാണ്. ഇത് പുനഃപരിശോധിക്കുന്നതിന് മുന്നോടിയായി ജാമ്യത്തിനുള്ള കർശന വ്യവസ്ഥകളും പുനഃപരിശോധിച്ചേക്കുമെന്നും കോടതി വ്യക്തമാക്കി. ഈ വ്യവസ്ഥകൾ ഉള്ളത് ജസ്റ്റിസ് എ. എം. ഖാൻവിൽക്കറിന്റെ മൂന്നംഗ ബെഞ്ചിന്റെ ജൂലായ് 27ലെ വിധിയിലാണ് .
ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു . ഈയൊരു സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ്‌മാരായ ദിനേശ് മഹേശ്വരിയും സി.ടി. രവികുമാറും ഉൾപ്പെട്ട ബെഞ്ചാണ് പുനഃപരിശോധന എന്ന തീരുമാനത്തിലെത്തിയത്.
https://www.facebook.com/Malayalivartha
























