ലാറ്റിനമേരിക്കൻ കാടുകളിൽ കഞ്ചാവടിച്ച് കിറുങ്ങി നടന്ന ഒരു ഭൂലോക ഭീരുവിനെ യൂത്ത് ഐക്കണായി ടീ ഷർട്ടുകളിൽ തൂക്കി ആത്മരതിയടയുന്നവർക്ക് മാഗ്നസ് കാൾസൻ എന്ന ലോക ചാമ്പ്യനെ തന്റെ കരുനീക്കങ്ങളിൽ കുരുക്കി നിർത്തിയ പതിനാറുകാരനെ എങ്ങനെ അംഗീകരിക്കാൻ കഴിയും? പ്രജ്ഞാനന്ദനെ ആരും അഭിനന്ദിക്കാത്തതിന്റെ കാരണം നെറ്റിയിലെ കുറിയാണ്; തുറന്നടിച്ച് അഞ്ചു പാർവതി

കായികലോകം മുഴുവൻ ഇന്ത്യയിലെ ഒരു അത്ഭുത ബാലനിലേക്ക് ഒതുങ്ങിയിട്ട് ദിവസം രണ്ടായി. എന്നാൽ പ്രബുദ്ധ കേരളത്തിലെ പ്രമുഖ എഴുത്തിടങ്ങളിലൊന്നും അഭിനന്ദനത്തിൻ്റെ ഒരു ചെറു വരി പോലുമില്ല. വിമർശനവുമായി അഞ്ചു പാർവതി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കായികലോകം മുഴുവൻ ഇന്ത്യയിലെ ഒരു അത്ഭുത ബാലനിലേക്ക് ഒതുങ്ങിയിട്ട് ദിവസം രണ്ടായി. എന്നാൽ പ്രബുദ്ധ കേരളത്തിലെ പ്രമുഖ എഴുത്തിടങ്ങളിലൊന്നും അഭിനന്ദനത്തിൻ്റെ ഒരു ചെറു വരി പോലുമില്ല. എന്താവും കാര്യമെന്ന് പേർത്തും പേർത്തും ആലോചിച്ചപ്പോൾ മനസ്സിലായി ആ അത്ഭുത ബാലൻ ലോകത്തിൻ്റെ നെറുകയിൽ തലയുയർത്തി നിൽക്കുമ്പോൾ അവൻ്റെ നെറ്റിയിൽ ചാർത്തിയ നീളൻ ഭസ്മക്കുറി പലരെയും അലോസരപ്പെടുത്തുന്നുണ്ടെന്ന്!!
പ്രജ്ഞാനന്ദൻ! സാത്വികത പേറുന്നൊരു പേരിനൊപ്പം അവൻ്റെ പൈതൃകസ്വത്വത്തിൻ്റെ അടയാളപ്പെടുത്തലായി , തമിഴ് ശൈവ പാരമ്പര്യത്തിൻ്റെ വെളിപ്പെടുത്തലായി മുഖത്ത് നിറഞ്ഞു നില്ക്കുന്ന ഭസ്മക്കുറിയിൽ തട്ടി ഇവിടുത്തെ സ്യൂഡോ സെക്കുലറിസം തനി sickularism ആയി വിറളിപ്പിടിച്ചതുകൊണ്ടാവുമല്ലോ ചതുരംഗതട്ടിൽ ആഗോളചാമ്പ്യനെ അട്ടിമറിച്ച അഭിമാന ബാലനെ പ്രതി ഒരു വരി കുറിക്കാൻ പ്രബുദ്ധർക്ക് കഴിയാതെ പോകുന്നത്.
ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു. 2013-ൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ പ്രജ്ഞാനന്ദ കിരീടം നേടി. ഇതോടെ ഏഴാം വയസ്സിൽ ഫിഡെ മാസ്റ്റർ പദവിയും താരം സ്വന്തമാക്കി.ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂർവ റെക്കോഡ് പ്രജ്ഞാനന്ദയുടെ പേരിലാണ്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുമ്പോൾ വെറും 12 വയസ്സും 10 മാസവും
19 ദിവസവും മാത്രമാണ് പ്രജ്ഞാനന്ദയുടെ പ്രായം.!! ലാറ്റിനമേരിക്കൻ കാടുകളിൽ കഞ്ചാവടിച്ച് കിറുങ്ങി നടന്ന ഒരു ഭൂലോക ഭീരുവിനെ യൂത്ത് ഐക്കണായി ടീ ഷർട്ടുകളിൽ തൂക്കി ആത്മരതിയടയുന്നവർക്ക് മാഗ്നസ് കാൾസൻ എന്ന ലോക ചാമ്പ്യനെ തന്റെ കരുനീക്കങ്ങളിൽ കുരുക്കി നിർത്തി അട്ടിമറിയല്ല ആധികാരികമാണ് വിജയമെന്ന് ലോകത്തിനു മുന്നിൽ വിളിച്ചു പറഞ്ഞ പതിനാറുകാരനെ എങ്ങനെ അംഗീകരിക്കാൻ കഴിയും?
സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര എങ്ങനെ മാതൃകയാക്കാൻ കഴിയും? ഒരിക്കലും കഴിയില്ല! വിശ്വത്തെ കരുനീക്കത്തിലൂടെ കാൽക്കീഴിലാക്കിയ വിശ്വനാഥൻ ആനന്ദിനു ശേഷം ഭാരതത്തിൻ്റെ യശസ്സ് ചതുരംഗക്കളത്തിലെ കരുക്കളിലൂടെ തേരോട്ടം നടത്തിയിരിക്കുന്ന പ്രജ്ഞാനന്ദ സദാ വിശ്വവിജയിയായി ഭവിക്കട്ടെ!
https://www.facebook.com/Malayalivartha
























