സഹപാഠികളുടെ മർദ്ദനമേറ്റ പത്താം ക്ലാസുകാരൻ ബോധരഹിതനായി: ക്രൂരമായി മർദ്ദനമേറ്റിട്ടും സ്കൂൾ അധികാരികൾ വിഷയത്തിൽ ഇടപെടില്ലെന്ന് അമ്മ

പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ദനം. കോട്ടയം ആനിക്കാട് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി അലനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് അബോധവസ്ഥയിലായ അലനെ കോട്ടയത്തെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്ക് ക്രൂരമായി മർദ്ദനമേറ്റിട്ടും സ്കൂൾ അധികാരികൾ വിഷയത്തിൽ ഇടപെടില്ലെന്ന് അമ്മ ജൂലി മാധ്യമങ്ങളോട് പറഞ്ഞു . കാര്യങ്ങൾ തിരക്കിയപ്പോൾ സ്കൂൾ അധികാരികൾ ഭീഷണി പെടുത്തുകയാണെന്ന് അലൻ്റെ സഹോദരി അലീന പറഞ്ഞു. അലനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെയും മർദ്ദിക്കാൻ ഒരുങ്ങിയെന്ന് അനുജത്തി അൽഫോൻസ പറഞ്ഞു.
https://www.facebook.com/Malayalivartha
























