കാറും മീൻ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാസർകോഡ് ചെറുവത്തൂരിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തുരുത്തി ഓർക്കുളം സ്വദേശി കെ പി രാജിത്താണ് (31) മരിച്ചത്.
പിലിക്കോട് മട്ടലായിയിൽ കാറും മീൻ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























