കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാര്‍ കുടുങ്ങി... സര്‍വീസ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ജീവനക്കാരില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാര്‍ കുടുങ്ങിയിരിക്കുകയാണ്.കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാരില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ജില്ലയിലെ അഞ്ചു ഡിപ്പോകളിലെ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 9,49,510 രൂപ തിരിച്ചുപിടിക്കാനാണ് തീരുമാനം. അഞ്ചുഗഡുക്കളായിട്ടാണ് തുക പിടിക്കുക.
നടപടി നേരിട്ട 49 ഡ്രൈവര്‍മാരും 62 കണ്ടക്ടര്‍മാരുമുണ്ട്. സര്‍വീസ് പരിഷ്‌കരണത്തിനെതിരെ ജൂണ്‍ 26നും ജൂലൈ 12നും തിരുവനന്തപുരം അഞ്ചു ഡിപ്പോകളിലെ 111 ജീവനക്കാരാണ് സര്‍വീസ് മുടക്കി സമരം ചെയ്തത്. അതേസമയം, കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ സമവായം കണ്ടെത്താന്‍ അംഗീകൃത യൂണിയനുകളുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.
ഗതാഗതമന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ചര്‍ച്ചയില്‍ പങ്കെടുക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയന്‍ പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. എല്ലാമാസവും അഞ്ചിന് മുന്‍പ് ശമ്പളം വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടു 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടിയുടെ കാര്യത്തില്‍ സമവായം കണ്ടെത്താനാണ് ശ്രമം.
https://www.facebook.com/Malayalivartha
























