ആനക്കൊമ്പ് കേസ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയ ഉത്തരവ് റദ്ദാക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍,

ആനക്കൊമ്പ് കേസിലെ കിഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്.
മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ല. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 2012ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് 4 ആനക്കൊമ്പുകള്‍ ആദായനികുതി വകുപ്പ്പി ടികൂടിയത്.
https://www.facebook.com/Malayalivartha
























