പോലീസിന് ഒടുവില്‍ തത്ത്വമസി എന്നെഴുതേണ്ടി വരും; സിപിഎം ഓഫീസ് ആക്രമണംത്തില്‍ ട്രോളി മെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആക്രമണം സിപിഎമ്മിന്റെ തന്നെ തിരക്കഥയാണ്. മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിനെതിരേ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് സിപിഎമ്മിന്റെ ഓഫീസും ആക്രമിച്ചത്. എകെജി സെന്റര്‍ ആക്രമണം പോലെയാണിത്. 'എകെജി സെന്റര്‍ ആക്രമിച്ചതും നീ തന്നെ, ഷിബു സ്വാമിയുടെ ഓഫീസ് ആക്രമിച്ചതും നീ തന്നെ, ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും നീ തന്നെ, അന്വേഷിക്കാന്‍ പോയാല്‍ പോലീസിന് ഒടുവില്‍ കുറ്റപത്രത്തില്‍ തത്ത്വമസി എന്ന് എഴുതേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വിവാദം, ലോകായുക്ത ബില്‍ തുടങ്ങിയവയിലടക്കം സിപിഎം വലിയ ജനപ്രതിഷേധം നേരിടുന്നുണ്ട്. ലോകായുക്തയുടെ കഴുത്തുഞെരിച്ചു ഇല്ലാതാക്കാനുള്ള നീക്കത്തില്‍ ഘടകകക്ഷികളില്‍ നിന്നടക്കം വലിയ പ്രതിഷേധമാണ് സിപിഎം നേരിടുന്നത്. ഓഫീസ് ആക്രമണവുമായി ആര്‍എസ്എസിനോ ബിജെപിക്കോ യാതൊരു ബന്ധവുമില്ല. ബിജെപി ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























