സര്‍ക്കാര്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നു': 'എല്ലാവകുപ്പും മുഖ്യമന്ത്രി കയ്യടക്കി; വിമര്‍ശിച്ച് സിപിഐ

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സിപിഐ എറണാകുളം ജില്ലാ സമ്മേളനം. സര്‍ക്കാര്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്ന രീതി ശരിയല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.വി. തോമസ് എത്തിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നും സിപിഐ എറണാകുളം ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിരെയുള്ള കുറ്റപ്പെടുത്തല്‍. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിനു ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ എന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സില്‍വര്‍ലൈന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെയും തള്ളുന്നുണ്ട്.
സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കൈക്കൊണ്ട രീതി പ്രതിഷേധം ക്ഷണിച്ചുവരുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ട്, കെ.വി.തോമസിന്റെ വരവിനെ തള്ളുകയും ചെയ്യുന്നു. കെ.വി.തോമസ് ഇടതുപാളയത്തിലെത്തിയത് വിപരീത ഫലം ഉണ്ടാക്കി. ഇടതുപക്ഷത്തിന്റ മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായാണ് തോമസിന്റെ വരവിനെ ജനങ്ങള്‍ കണ്ടെതെന്നും വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha
























