3 പേര്‍ ആശുപത്രിയില്‍... എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ രണ്ട് മാസമായിട്ടും കാണാനായില്ല; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചവരെ 24 മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു; എബിവിപി പ്രവര്‍ത്തകരരത്രെ; 3 പേര്‍ ആശുപത്രിയില്‍

എകെജി സെന്ററില്‍ ബോംബെറിഞ്ഞയാളെ രണ്ട് മാസം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. അതേസമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞു. സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി.
സിസിടിവിയില്‍ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നുപേര്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. വഞ്ചിയൂര്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എല്‍ഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നല്‍കിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എബിവിപി സിപിഎം സംഘര്‍ഷം നടന്നത്.
സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരടക്കമാണ് മേട്ടുക്കടയില്‍ സിപിഎം ഓഫീസിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന എ ബി വി പി പ്രവര്‍ത്തകരാണ് പുലര്‍ച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കില്‍ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു.
അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ മൂന്ന് പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എബിവിപി പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എങ്ങനെ പ്രതികളാകും എന്ന് ബി ജെ പി നേതാക്കള്‍ ചോദിക്കുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ ഇവരാണ് പ്രതികളെന്ന് വ്യക്തമാണെന്ന മറുപടിയാണ് പൊലീസ് നല്‍കുന്നത്.
അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി രംഗത്തെത്തി. സിപിഎം അനാവശ്യ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണം പോലെ തന്നെയാണ് ഇതും. നിലവിലെ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 'എകെജി സെന്റര്‍ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ'... ഇതാകും കണ്ടെത്തലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിജെപി ജില്ലാ കമ്മിറ്റിയും സിപിഎം ആരോപണം തള്ളിയിരുന്നു.
https://www.facebook.com/Malayalivartha
























