അതെല്ലാം മറന്നേക്ക് ജീ... നിയമസഭ ബില്‍ പാസാക്കിയാലും ഒപ്പിടില്ലെന്ന ഗവര്‍ണറുടെ കര്‍ശന നിലപാടോടെ പാര്‍ട്ടിയും സര്‍ക്കാരും അയയുന്നു; ഗവര്‍ണറെ അനുയിപ്പിക്കാന്‍ നീക്കം; സര്‍വകലാശാല ഭേദഗതി ബില്ലില്‍ മാറ്റം വരുത്താന്‍ പെട്ടന്ന് നീക്കം; സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് തിരിച്ചടിയാകും

എല്ലാം പഴയതു പോലെ തന്നെ. അവസാനം ഗവര്‍ണര്‍ പിടിച്ചടത്തു തന്നെ കാര്യങ്ങള്‍ പോകുന്നു. വലിയ തിരിച്ചടി ഉണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടിയും സര്‍ക്കാരും അയയുന്നത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ മാറ്റത്തിന് സര്‍ക്കാര്‍. വി സി നിയമനത്തിനു ഉള്ള സെര്‍ച് കമ്മിറ്റി കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാന്‍ ആണ് ശ്രമം.
ഇതിന് പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി മതി എന്നാണ് ധാരണ. സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് യു ജി സി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധം ആകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം ചൂണ്ടിക്കട്ടിയിരുന്നു.അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാരിന് ഉറപ്പില്ല
അതേസമയം ഒട്ടും പിന്നോട്ടില്ലെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്. കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടായത് കടുത്ത സമ്മര്‍ദമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിക്ക് പുനര്‍നിയമന നിയമനം നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഗവര്‍ണര്‍ ഒരു ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത് പ്രകാരം വിസി നിയമനത്തില്‍ ഗോപിനാഥ് രവീന്ദ്രന് വെയിറ്റേജ് നല്‍കാമെന്ന് പറഞ്ഞു. പക്ഷെ പാനലില്‍ ഗോപിനാഥ് രവീന്ദ്രന്റെ പേരില്ലായിരുന്നു, പിന്നീട് കമ്മിറ്റി തന്നെ റദ്ദാക്കാനാവശ്യപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ തുറന്ന് പറയുന്നത്. അന്നത്തെ നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വിസി മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് ആവര്‍ത്തിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഇടപടല്‍ ആരംഭിച്ചത് മുതലാണ് ചാന്‍സലര്‍ സ്ഥാനം വിടാന്‍ താന്‍ ഒരുങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരള വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റിയിലേക്ക് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ പേര് സര്‍വകലാശാലാ നോമിനിയാക്കണമെന്ന് രാജ്ഭവനിലെത്ത് ധനമന്ത്രി നിര്‍ദ്ദേശിച്ചതിന് മിനുട്‌സ് ഉണ്ടെന്നാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. പക്ഷെ പിന്നീട് സര്‍വ്വകലാശാല തന്നെ കമ്മിറ്റി പിരിച്ചുവിടാന്‍ പ്രമേയം പാസാക്കിയതില്‍ വൈരുധ്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിക്കുന്നു.
സര്‍വകലാശാല നിയഭേദഗതി ബില്‍ യുജിസി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണ്. അഭിമുഖത്തിന് വിളിക്കാന്‍ പോലും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നേടിയ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്നും ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നു. കണ്ണൂര്‍ വിസിക്കെതിരെ കടുപ്പിക്കുമ്പോഴും സര്‍വ്വകലാശാലകളിലെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ വെക്കുന്നതില്‍ തീരുമാനമെടുത്തില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരവെ എങ്ങനെ അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല.
https://www.facebook.com/Malayalivartha
























