മായിക ലോകത്തിലൂടെ... ഗോവയില്‍ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ പാനീയത്തില്‍ കലര്‍ത്തി നല്‍കിയത് മാരക ലഹരിമരുന്നായ മെത്ത്; പാനീയം 2 തവണ കുടിച്ച ശേഷം സഹായികളും സൊനാലിയും ശുചിമുറിയിലേക്ക് പോയി 2 മണിക്കൂര്‍ ഉള്ളില്‍ ചെലവഴിച്ചു

ഗോവയില്‍ മരിച്ച ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ മരണം അമ്പരപ്പിക്കുന്നതാണ്. യുവനടിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സൊനാലി ഫൊഗട്ടിന്റെ സഹായികള്‍ പാനീയത്തില്‍ കലര്‍ത്തി നല്‍കിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൊനാലി നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത റസ്റ്ററന്റിലെ ശുചിമുറിയില്‍നിന്ന് ഈ ലഹരിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മെത്ത് എന്നറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കിഡ്‌നിയെയും തലച്ചോറിനെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കും.നടിയുടെ അറസ്റ്റിലായ സഹായികള്‍ സുധീര്‍ സാഗ്‌വന്‍, സുഖ്‌വിന്ദര്‍ വസി എന്നിവര്‍ക്ക് മെത്ത് എത്തിച്ചുകൊടുത്തുവെന്നു കരുതുന്ന ദത്താപ്രസാദ് ഗാവോങ്കര്‍, റസ്റ്ററന്റ് ഉടമ എഡ്വിന്‍ ന്യൂണ്‍സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളാണ് ഈ കേസില്‍ വലിയ തെളിവ്. സുധീറും സുഖ്‌വിന്ദറും പാനീയത്തില്‍ പൊടി കലര്‍ത്തുന്നതും അത് സൊനാലിയെക്കൊണ്ടു കുടിപ്പിക്കുന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. പാനീയം 2 തവണ കുടിച്ച ശേഷം സഹായികളും സൊനാലിയും ശുചിമുറിയിലേക്കു പോകുന്നതും 2 മണിക്കൂര്‍ ഉള്ളില്‍ ചെലവഴിച്ച ശേഷം പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. അവശയായ സൊനാലിയെ പിന്നീട് അവര്‍ താമസിച്ച ഹോട്ടലിലേക്കും അവിടെനിന്നു ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. സൊനാലിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം സൊനാലി ഫൊഗട്ടിന്റെ അന്ത്യകര്‍മങ്ങളില്‍ പതിനഞ്ചുകാരിയായ മകള്‍ യശോധര പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം മകളും മൃതദേഹം ചുമക്കുന്നതിന്റെ ചിത്രങ്ങള്‍ ആളുകള്‍ ഏറെ സങ്കടത്തോടെയാണു പങ്കുവച്ചത്.
കണ്ണീരോടെ യശോധര അമ്മയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതാണ് ചിത്രങ്ങളില്‍. വെള്ളിയാഴ്ച ഹരിയാനയിലെ ഹിസാറിലായിരുന്നു സംസ്‌കാര ചടങ്ങ്. സൊനാലിയുടെ നിരവധി ആരാധകരും സംസ്‌കാര ചടങ്ങിനെത്തി. സൊനാലിയുടെ മകളെ ഇങ്ങനെ കാണാന്‍ കഴിയില്ല. സൊനാലിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ യശോധരയുടെ ചിത്രം പങ്കുവച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു.
അതേസമയം, സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സൊനാലി മരിക്കുന്നതിന് തലേന്ന് രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത ഗോവ റസ്റ്ററന്റിന്റെ ഉടമ, ലഹരിമരുന്ന് കച്ചവടക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഗോവയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ഹരിയാനയില്‍നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ ഓഗസ്റ്റ് 23ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ ആയുധം പ്രയോഗിച്ചുള്ള പരുക്കുകള്‍ കണ്ടെത്തിയിരുന്നു.
അതേസമയം സൊനാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച ഗോവയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ സൊനാലിയും സഹായികളും അന്നു രാത്രിയാണ് അഞ്ജുന ബീച്ചിലെ പാര്‍ട്ടി സ്‌പോട്ടുകളില്‍ ഒന്നായ കുര്‍ലീസ് റസ്റ്ററന്റില്‍ എത്തിയത്. സ്വയം നടക്കാന്‍ കഴിയാത്ത സൊനാലിയെ, സഹായിയായ സുധീര്‍ സാഗ്‌വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
https://www.facebook.com/Malayalivartha
























