എറണാകുളത്ത് യുവാവിനെ അടിച്ച് കൊന്നു; ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പം സുരേഷിനെ ചൊടിപ്പിച്ചു, വാക്കു തർക്കത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തി

യുവാവിനെ കൊന്ന് പൈപ്പിന്റെ ഡക്റ്റിൽ ഒളിപ്പിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നതായി റിപ്പോർട്ട് . രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയാണ് ചെയ്തത്.
താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. കൊലപാതകി പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം തൃശൂർ കയ്പമംഗലത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം അരീക്കള സ്വദേശി സെയ്താലിയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കാക്കാത്തിരുത്തി സ്വദേശി അബ്ദുള്ളയെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ചാണ് സെയ്താലിയും അബ്ദുള്ളയും പരിചയപ്പെടുന്നത്.
ഇതേതുടർന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം സെയ്താലിയുടെ കാറിൽ കയറി പോരുകയും ചെയ്യുകയായിരുന്നു. കാറിൽ വെച്ച് ഇരുവരും തർക്കമുണ്ടാകുകയും ഇതിനിടെ സെയ്താലി കത്തിയെടുത്ത് അബ്ദുള്ളയുടെ കഴുത്തിനും വയറിനും കൈക്കും വെട്ടുകയാണ് ചെയ്തത്. പിന്നാലെ അബ്ദുള്ളയെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ചെന്ത്രാപ്പിന്നിയിലുള്ള ഭാര്യവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് കത്തി കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























