ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ലുകൾ തകർന്നു, പോർച്ചിൽ കിടന്ന കാറിനും കേടുപാടുകൾ

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ഉടൻ തന്നെ പൊലീസ് പ്രദേശത്തെത്തുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha
























