ഭാര്യയുമായി അവിഹിത ബന്ധം, ഹോട്ടൽ മുറിയിൽവെച്ച് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ, കൊച്ചിയെ നടുക്കി വീണ്ടും അരുംകൊല

കൊച്ചിയിൽ വീണ്ടും കൊലപാതകം. ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റ പേരിൽ പാലക്കാട് സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയായ സുരേഷാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അജയ് കുമാറിനെ കൊലപ്പെടുത്തിയത്.
നെട്ടൂരിൽ രാത്രി ഒരു മണിയോടെയാണ് സംഭവം. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി ഓയോ റൂമിലാണ് സംഭവമുണ്ടായത്. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























