ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം: പാലക്കാട് നിന്ന് നെട്ടൂരിലെത്തിയ 25കാരനെ ഭാര്യയെ കൊണ്ട് ഫോൺ വിളിപ്പിച്ച് ഭർത്താവ്: യുവതിയെ കാറിൽ ഇരുത്തി ഹോട്ടൽ മുറിയിൽ എത്തി സംസാരിച്ച് നിൽക്കുന്നതിനിടെ സ്പാനർ ഉപയോഗിച്ച് തലക്കടിച്ചു:- പ്രാണ രക്ഷാർത്ഥം ഓടിയ യുവാവിന് നടുറോഡിൽ വീണ് ദാരുണാന്ത്യം :- കൃത്യത്തിന് ശേഷം അറിഞ്ഞത് യുവതിയുടെ പണം തിരികെ നൽകാനെത്തിയ സുഹൃത്തെന്ന്

എറണാക്കുളത്ത് കൊലപാതകങ്ങൾ തുടർക്കഥയാകുന്നു. എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ് ആണ് കൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. യുവതിയെ കാണാനാണ് അജയ് എറണാകുളത്തെത്തി ഹോട്ടലിൽ മുറിയെടുത്തത്.
ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്ന സുരേഷും കൊച്ചിയിൽ എത്തുകയായിരുന്നു. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ സുരേഷ് വിളിപ്പിച്ചിരുന്നു.രാത്രി യുവതിയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് സുരേഷ് തലയ്ക്കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി അജയ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണ് മരിക്കുകയായിരുന്നു.
സ്പാനർ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അജയകുമാറിനെ കൊലപ്പെടുത്തിയത്. യുവതിയെ കാണാനായി അജയ് കുമാർ പാലക്കാട് നിന്നെത്തി നെട്ടൂരിൽ ഹോട്ടലിൽ താമസിക്കുകയായിരുന്നു. യുവതിയും അജയ് കുമാറും അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ സുരേഷും പാലക്കാട് നിന്ന് കൊച്ചിയിൽ എത്തിയിരുന്നു.
രാത്രിയിൽ കാണണമെന്നാവശ്യപ്പെട്ട് ഭാര്യയെ കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് കുമാറിന്റെ ഹോട്ടൽ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
തന്നെ കാണാനാണ് യുവാവ് വന്നതെന്ന് യുവതി സമ്മതിച്ചു. തങ്ങൾ സുഹൃത്തുക്കളാണെന്നും തനിക്ക് നൽകാനുളള പണം നൽകാനാണ് അജയ് കുമാർ വന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാർ. അജയ് കുമാറിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രതി സുരേഷിനെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























