'ന്യൂ ജെൻ ഇൻസ്റ്റാ ഐഡികൾ മൊത്തം പോലീസ് സ്റ്റേഷനുകളിൽ കറങ്ങുമ്പോൾ എൺപതുകളിലെ വസന്തങ്ങൾ സുക്കറിൻ്റെ ഫേസ്ബുക്കിൽ സേഫായിട്ട് ഇരിക്കുന്നു. ഫിൽറ്റർ ഇട്ട് കിളികളെ കുരുക്കിയെന്ന പഴി മീശക്കാരന് മാത്രം പോരല്ലോ; ഫിൽറ്റർ ഇട്ട് വണ്ടുകളെ വരുത്തിയ നീലക്കണ്ണിക്കും ഇരിക്കട്ടെ! ജസ്റ്റ് ജെൻഡർ പൊളിറ്റിക്സ്...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

വ്യവസായിയെ ഹാണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയടക്കം ആറ് പേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഇൻസ്റ്റാഗ്രാം വൈറൽ ദമ്പതിമാരും. എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ശാന്തി ഹോംസ് ഹില്‍ വ്യൂവില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ വാപം പുതിയമൊട്ടമ്മല്‍ വീട്ടില്‍ ഗോകുല്‍ ദീപ് (29), കോട്ടയം രാമപുരം ആനന്ദഭവനില്‍ ശരത് എന്ന സിദ്ദു (24), തൃശൂര്‍ ഇരിങ്ങാലക്കുട കാവാലം സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണു ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ടി.
ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയില്‍ എത്തിച്ചാണ് സംഘം പണവും സ്വര്‍ണവും തട്ടിയത്. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ പലവിധത്തിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ്;
നെറ്റിയിൽ ഒരു ക്വിൻ്റൽ ചെമല പൊടി! കഴുത്തിൽ വടം പോലൊരു കയറുപ്പിരി ! ലൈക്കിക കം കമൻ്റിക ശേഷി കൂടിയ അമ്പതിനായിരം ഫോളോവേഴ്സും! ഫിൽറ്റർ നല്കിയ നീലകണ്ണുകളിൽ തേനൊളിപ്പിച്ച് അവളിങ്ങനെ എഴുതി- " താലി എനിക്ക് ജീവനേക്കാൾ വലുതാണ്; അത് തന്നവനും!
ജീവനേക്കാൾ വലുതായ താലി കൊടുത്ത കലിപ്പൻ ഗോകുലദീപൻ്റെയും കാന്താരി കൊല്ലം ദേവുവിൻ്റെയും യഥാർത്ഥ പണി - " ഹണി ട്രാപ്പ് "! ഫീനിക്സ് കപ്പിൾസ് ഇനി അകത്ത് കിടന്ന് റീൽസ് ഇടട്ടേ! ന്യൂ ജെൻ ഇൻസ്റ്റാ ഐഡികൾ മൊത്തം പോലീസ് സ്റ്റേഷനുകളിൽ കറങ്ങുമ്പോൾ എൺപതുകളിലെ വസന്തങ്ങൾ സുക്കറിൻ്റെ ഫേസ്ബുക്കിൽ സേഫായിട്ട് ഇരിക്കുന്നു.
ഫിൽറ്റർ ഇട്ട് കിളികളെ കുരുക്കിയെന്ന പഴി മീശക്കാരന് മാത്രം പോരല്ലോ; ഫിൽറ്റർ ഇട്ട് വണ്ടുകളെ വരുത്തിയ നീലക്കണ്ണിക്കും ഇരിക്കട്ടെ! ജസ്റ്റ് ജെൻഡർ പൊളിറ്റിക്സ്!
https://www.facebook.com/Malayalivartha
























