എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. തദ്ദേശം,എക്സൈസ് വകുപ്പുകൾ തന്നെ രാജേഷും കൈകാര്യം ചെയ്യുക.
നിലവിൽ എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നാണ് സൂചന. മാത്രമല്ല തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്.
അതോടൊപ്പം തന്നെ പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.
അതേസമയം ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. നിലവിലെ റിപ്പോർട്ടനുസരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha






















