കോട്ടയത്ത് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്, നാട്ടുകാർ കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും, വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് സംശയം

കോട്ടയം കടുത്തുരുത്തിയിൽ നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ചത്ത നായ്ക്കളുടെ മൃതദേഹം വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തും. മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോസ്റ്റ്‌മോർട്ടം. തിങ്കളാഴ്ച രാവിലെ കോട്ടയം കടുത്തുരുത്തി മുളക്കുളത്താണ് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.
മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തിയാണ് വെള്ളൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. കടുത്തുരുത്തി മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്.
കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. രാവിലെ വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയാണ്. നായകളുടെ മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ നടക്കുന്നത്.
https://www.facebook.com/Malayalivartha
























