മകന്റെ വേര്‍പാട് താങ്ങാനാവാതെ മാതാപിതാക്കള്‍ .... കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു...

കണ്ണീരടക്കാനാവാതെ.... കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു... കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് ഷെഹിന്‍ മന്‍സിലില്‍ എന്‍ എച്ച് ഷാജി ഷക്കീല ബീവി ദമ്പതികളുടെ മകന്‍ ഷെഹിന്‍ ഷാ (21)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെ വെള്ളാറിലെ സമുദ്രാപാര്‍ക്കിന് സമീപത്തെ കടലിലാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന നാജ് ജവാദ്, പവന്‍, ആദിത്യ ജെ കമ്മത്ത് എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷെഹിന്‍ ഷാ. രാവിലെ മിഡ് ടേം പരീക്ഷ എഴുതിയ ശേഷമാണ് നാലുപേര്‍ കടല്‍ത്തീരത്തേക്ക് പോയത്.
കുളിക്കാനായി കടലിലിറങ്ങിയെങ്കിലും ശക്തമായ തിരയായതിനാല്‍ കരയിലേക്ക് തിരികെ കയറുന്നതിനിടെ വന്‍ തിരയില്‍പ്പെട്ട് ഷെഹിന്‍ ഷായെ കാണാതാകുകയായിരുന്നു. നാട്ടുകാര്‍ വിവരം വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിലറിയിച്ചു.
മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളക്കാരും സഹായത്തിനെത്തി. ഇവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷെഹിന്‍ ഷായെ കണ്ടെത്തിയത്. ലൈഫ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസിലെ വാര്‍ഡന്മാരും പ്രഥമശുശ്രൂഷ നല്‍കി വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























