നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 6 പ്രതികളും ഇന്ന് ഹാജരാകണം....

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇനി പ്രതികളുടെ കള്ളനും പോലീസും ഒളിച്ചുകളി നടക്കില്ല. 6 പ്രതികളും ഇന്ന് ഹാജരാകണം.
അല്ലാത്തപക്ഷം മന്ത്രിക്കടക്കം ജാമ്യമില്ലാ വാറണ്ട് ഉത്തരവിടാന്‍ സാദ്ധ്യത. ബുധനാഴ്ച (ഇന്ന്) (സെപ്റ്റംബര്‍ 14 ന് ) പരിഗണിക്കും. കുറ്റം ചുമത്തലിന് 6 പ്രതികളും ഹാജരാകാന്‍ കോടതിയുടെ ജൂലൈ 27 ലെ അന്ത്യശാസനം ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹൈക്കോടതി ആഗസ്റ്റില്‍ തള്ളിയിരുന്നു. 6 പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാന്‍ തലസ്ഥാനവിചാരണ കോടതിയുടെ അന്ത്യശാസനം വന്നത് ജൂലൈ 27നായിരുന്നു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.രേഖയാണ് പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ സെപ്റ്റംബര്‍ 14 ന് ഹാജരാകാനാണ് അവസാന അവസരം നല്‍കിയിരിക്കുന്നത്. ഹാജരാകാന്‍ വീണ്ടും കൂടുതല്‍ സമയം ജൂലൈ 27 ന് തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള റിവിഷന്‍ ഹര്‍ജി േൈഹക്കാടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു വിചാരണ കോടതിയുത്തരവ്.
"
https://www.facebook.com/Malayalivartha
























