കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് തിരിച്ചടി ഇരട്ട പ്രഹരം... പ്രതികള്‍ വിചാരണ നേരിടണമെന്നും കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമെന്ന മജിസ്‌ട്രേട്ട് കോടതി വിധി ശരിവച്ച് തലസ്ഥാന ജില്ലാ കോടതി, സര്‍ക്കാരിന്റെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ജില്ലാ കോടതി ഉത്തരവ്

മുന്‍ ഡിവൈഎഫ്‌ഐ നേതാവും നിലവില്‍ രാജ്യസഭാ അംഗവുമായ എ.എ.റഹീം എം.പി അടക്കം 22 ഡിവൈഎഫ്‌ഐക്കാര്‍ പ്രതികളായ പൊതുമുതല്‍ നശിപ്പിച്ചുള്ള പോലീസാക്രമണ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് തിരിച്ചടിയും ഇരട്ട പ്രഹരവും.
പ്രതികള്‍ വിചാരണ നേരിടണമെന്നും കേസ് പിന്‍വലിക്കുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമെന്ന മജിസ്‌ട്രേട്ട് കോടതി വിധി ശരിവച്ച് തലസ്ഥാന ജില്ലാ കോടതി ഉത്തരവ്.
2019 ലെ ആദ്യ പിണറായി സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളെ വിട്ടയക്കണമെന്ന സര്‍ക്കാരിന്റെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി തള്ളി മജിസ്ട്രേട്ട് കോടതി ഉത്തരവ് ശരിവച്ചാണ് ജില്ലാ കോടതി ജഡ്ജി കെ. വിഷ്ണുവിന്റെ ഉത്തരവ്.
പോലീസ് ജീപ്പടിച്ചു തകര്‍ത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പെട്രോള്‍ ബോംബെറിഞ്ഞ് ശാരീരികമായി ഉപദ്രവിച്ചും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രാജ്യസഭാ എം പി എ. എ. റഹീമടക്കം 22 പ്രതികള്‍ വിചാരണ നേരിടണമെന്നാണ് ഉത്തരവ്.
https://www.facebook.com/Malayalivartha
























