കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞു.... റേഷന്‍ കടകളില്‍ നിന്ന് മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള ആട്ടവിതരണവും പൂര്‍ണമായി നിലച്ചേക്കും

കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞു.... റേഷന്‍ കടകളില്‍ നിന്ന് മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള ആട്ടവിതരണവും പൂര്‍ണമായി നിലച്ചേക്കും നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള ആട്ടവിതരണം നേരത്തേ മുടങ്ങിയിരുന്നു.
നിലവില്‍ പല റേഷന്‍കടകളിലും ആട്ടയില്ല. കേരളത്തിന് നല്‍കിയിരുന്ന റേഷന്‍ ഗോതമ്പില്‍ 6459.07 മെട്രിക് ടണ്‍ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിര്‍ത്തിയത്. ഗോതമ്പിന്റെ ഉത്പാദനവും കരുതല്‍ ശേഖരവും കുറഞ്ഞതുകൊണ്ടാണിത്.
മൊത്തം റേഷന്‍കാര്‍ഡുകളില്‍ 57 ശതമാനം വരുന്ന നീല, വെള്ള കാര്‍ഡുടമകള്‍ക്കാണ് ഇതോടെ ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളില്‍ ഏല്‍പ്പിച്ച് പൊടിയാക്കി വിതരണം ചെയ്യുകയാണ് രീതി. ഇങ്ങനെ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ടായിരുന്നു.
ഇതേത്തുടര്‍ന്ന് വന്‍തോതില്‍ ആട്ട കടകളില്‍നിന്ന് പിന്‍വലിച്ച് കാലിത്തീറ്റയാക്കി മാറ്റി. അതിനിടയിലാണ് കേന്ദ്രം ഇരുട്ടടിപോലെ ഗോതമ്പ്ക്വാട്ട നിര്‍ത്തിയത്. പകരം റാഗി നല്‍കുമെന്ന് പറഞ്ഞെങ്കിലും തുടര്‍നടപടിയുണ്ടായില്ല. മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് രണ്ടുമുതല്‍ നാലുകിലോവരെ ആട്ട വിതരണം ചെയ്തിരുന്നു.
സ്വകാര്യ മാര്‍ക്കറ്റിലുള്ളതിന്റെ മൂന്നിലൊന്നു വിലയേ റേഷന്‍ ആട്ടയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ബി.പി.എല്‍. വിഭാഗത്തിലെ കാര്‍ഡുകള്‍ക്ക് ഒരുകിലോ വീതമാണ് ആട്ട നല്‍കുന്നത്. ഇതാണ് പലകടകളിലും ഇപ്പോള്‍ കിട്ടാത്തത്.
"
https://www.facebook.com/Malayalivartha
























