സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അഞ്ചൽ സ്വദേശിയുമായി ഭാര്യയുടെ അവിഹിതബന്ധം: ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ ലെഡ് കലർന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമം: 44കാരിക്കെതിരെ കേസ്

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുണ്ടയ്ക്കൽ സ്വദേശിനിയായ ഭാര്യയ്‌ക്കെതിരെയാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്. രണ്ട് മാസം മുമ്പ് പോലീസിൽ ഭർത്താവ് പരാതി നല്കിയിരുന്നെങ്കിലും, കേസ് എടുത്തിരുന്നില്ല.
വീട്ടിൽനിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോർട്ടടക്കം നൽകിയിട്ടും പരാതി എടുക്കാതെ വന്നപ്പോൾ, അഭിഭാഷകനായ കല്ലൂർ കെ.ജി.കൈലാസ്‌നാഥ് മുഖേന കൊല്ലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ നൽകിയ അപേക്ഷയെ തുടർന്ന് കോടതി നിർദേശപ്രകാരം കേസ് എടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഭർത്താവിന്റെ വാക്കുകൾ ഇങ്ങനെ....ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട അഞ്ചൽ സ്വദേശിയായ അമൽ ശങ്കർ എന്ന യുവാവുമായി ഭാര്യ ഷൈനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഏറെ നാളായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. എന്നാൽ ഇക്കാര്യം തനിക്കറിയില്ലായിരുന്നു. മിക്കപ്പോഴും ഷൈനി ബന്ധുവായ ലതാ കൃഷ്ണനൊപ്പം അവരുടെ ഭർത്താവിന്റെ കുമളിയിലെ വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഏതാനം മാസങ്ങൾക്ക് മുമ്പ് ഇവർ വീണ്ടും അവിടേയ്ക്ക് പോയി.
ഈ സമയം തനിക്ക് ഒരു കോൾ വരികയും ഷൈനി ബന്ധുവിന്റെ വീട്ടിലേക്ക് അല്ല പോയതെന്നും അമലിന്റെ ഒപ്പമാണ് എന്നും പറയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണ് എന്ന് ബോധ്യപ്പെട്ടു. അന്ന് തന്നെ ഷൈനിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് ഇത് ചർച്ച ചെയ്ത് ഇനി ഇത്തരത്തിൽ ഒന്നും തന്നെയുണ്ടാവില്ല എന്ന് പറഞ്ഞ് പരിഹാരം കാണുകയും ചെയ്തു. വീണ്ടും ഇരുവരും കുട്ടികളുമായി ഒന്നിച്ച് പ്രശ്നങ്ങളില്ലാതെ പോകുകയായിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് വീണ്ടും ഇവർ തമ്മിൽ സന്ദേശങ്ങൾ അയക്കുകയും ഫോൺ വിളിയും തുടർന്നു.
ഇതേ തുടർന്ന് ഭാര്യയുടെ സഹോദരനെ വിളിച്ചു വരുത്തി വിവരം പറയുകയും വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. സംശയം തോന്നി വീട് പരിശോധിച്ചപ്പോൾ വീട്ടിലെ അലമാരയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു ടിന്ന് കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ ടിന്നിനുള്ളിൽ നിന്നും വെളുത്ത പൊടിയും കണ്ടെടുത്തു. അപ്പോഴാണ് നേരത്തെ അടുക്കളിയിൽ ഇതേ നിറത്തിലുള്ള ഒഴിഞ്ഞ ടിന്ന് കണ്ടത് ഓർമ വന്നത്.
അപ്പോൾ തന്നെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി ഇക്കാര്യം പറഞ്ഞു. അവരുടെ നിർദ്ദേശ പ്രകാരം രക്തം പരിശോധിച്ചപ്പോൾ ലെഡ് അസറ്റേറ്റ് 40 ശതമാനം ഉള്ളതായി തെളിഞ്ഞു. ഇതോടെ ഭാര്യ തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്ന് ബോധ്യപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും അവർ വളരെ നിസ്സാരമായിട്ടാണ് എടുത്തത്. അതിനാൽ തന്നെ അന്വേഷണം നടന്നില്ല. തുടർന്ന് കോടതിയെ സമീപിക്കുകയും കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
എന്നിട്ടും ഭാര്യയെ ചോദ്യം ചെയ്യുകയോ മറ്റ് നടപടികളോ ചെയ്തില്ല. അവസാനം ഇക്കാര്യങ്ങൾ വിശദമാക്കി പത്രത്തിൽ വാർത്ത വന്നതോടെ പൊലീസ് ഉത്രാട ദിനത്തിൽ ഫോറൻസിക് സംഘവുമായെത്തി പരിശോധന നടത്തി. ടിന്നിൽ കണ്ടെത്തിയ പൊടിയുടെ സാമ്പിളും രക്ത സാമ്പിളും എടുത്തു. പക്ഷേ എന്നിട്ടും തുടർനടപടികൾ സ്വീകരിക്കുന്നില്ലാ എന്നും പ്രസാദ് പറയുന്നു.
വിഷം പതിയെ ആഹാരത്തിൽ നൽകി തന്നെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ജീവിക്കാനുള്ള ശ്രമമാണ് ഷൈനി നടത്തിയതെന്നാണ് പ്രസാദ് പറയുന്നത്. പൊലീസ് എന്തു കൊണ്ടാണ് ഇത് വളരെ ലാഘവത്തോടെ എടുക്കുന്നതെന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നു. അഞ്ചൽ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് എജ്യൂക്കേഷൻ സെന്ററിന്റെ ഉടമയാണ് അമൽ ശങ്കർ. ഷൈനി മകളെ ഇയാളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ പഠനത്തിന് ചേർത്തിരുന്നു. വിദേശത്ത് 10 വർഷം ജോലി ചെയ്തിരുന്ന പണം ഉപയാഗിച്ച് കൊല്ലത്ത് 50 ലക്ഷം രൂപയ്ക്ക് അടുത്ത് വിലവരുന്ന വീടും സ്ഥലവും പ്രസാദ് സ്വന്തമാക്കിയിരുന്നു.
കൂടാതെ സ്വന്തം പേരിൽ മൂന്ന് എൽ.ഐ.സിയും ഷൈനിയുടെയും ഇളയ മകളുടെ പേരിലും നാലു എൽ.ഐ.സി പോളിസിയും എടുത്തിരുന്നു. ഇവയെല്ലാം സ്വന്തമാകാകമെന്ന ഉദ്ദേശം കൂടായിവണം തനിക്ക് വിഷം നൽകിയിരിക്കുന്നതെന്നാണ് പ്രസാദിന്റെ ആരോപണം. അതേസമയം സംഭവത്തിൽ തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകാനാവൂ എന്നാണ് പൊലീസിന്റെ വിശദീകരണം. ഫോറൻസിക് റിസൾട്ട് ഉൾപ്പെടയുള്ളവ വന്നതിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. മൂന്നാം പ്രതിയായ കാമുകൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബുകളിലെ കെമിക്കൽ വിതരണം ചെയ്യുന്നയാളാണ്. ഭാര്യയുടെ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് രണ്ടാം പ്രതി.
https://www.facebook.com/Malayalivartha
























