ഇടുക്കിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി ഉപ്പുതറ വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
എം.കെ. ഷീജയെ ആണ് ഈ മാസം ഒമ്പതിന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പത്ത് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഷീജയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ജോബിഷ് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് ഷീജ പറഞ്ഞിരുന്നതായി ഷീജയുടെ സഹോദരന്‍ .
"
https://www.facebook.com/Malayalivartha
























