ചങ്ങനാശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊന്ന സംഭവം; മൃഗസ്‌നേഹികളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്: കോട്ടയം ജില്ലയിൽ തുടർച്ചയായ രണ്ടാമത്തെ കേസ്

ചങ്ങനാശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൃഗസ്‌നേഹികളുടെ പരാതിയിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് നായയെ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മാധ്യമങ്ങളിൽ സംഭവം വാർത്തയായതിനെ തുടർന്ന് മൃഗസ്‌നേഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു.
രണ്ട് ദിവസം മുമ്പ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കൾ വച്ചിരുന്നു. സംഭവത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തത്. ചങ്ങനാശേരിയിൽ കെട്ടിത്തൂക്കിയിട്ട നായയുടെ മൃതദേഹം കണ്ടെത്താൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ നായ്ക്കളെ കണ്ടെത്തി പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം അടക്കം കണ്ടെത്തും.
https://www.facebook.com/Malayalivartha
























