കരച്ചിലടക്കാനാകാതെ... ബൈക്ക് ഓടിച്ച് വരുന്നതിനിടയിൽ നായ കുറുകെ ചാടി; പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി; തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി; ചികിത്സയിൽ കഴിയുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം

നായ ബൈക്കിന് കുറുകെ ചാടി അപകടമുണ്ടായി. ചികിൽസയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. മൂന്നാം ഓണത്തിന്റെ അന്നായിരുന്നു അപകടം സംഭവിച്ചത്. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി എ എസ് അജിനാണ് ജീവൻ നഷ്ടമായത്.
അജിന്‍ ബൈക്ക് ഓടിച്ച് വരികയായിരുന്നു. അപ്പോൾ നായ കുറുകെ ചാടി. പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. കഴിഞ്ഞ ഒമ്പതിന് അരുവിയോട് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.
തലക്ക് ഗുരുതരമായി പരുക്കേറ്റ അജിന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനടിയിലാണ് മരണം സംഭവിച്ചത്. തെരുവ്നായ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാകുകയാണ്.
അതേസമയം ചങ്ങനാശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മൃഗസ്‌നേഹികളുടെ പരാതിയിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് നായയെ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മാധ്യമങ്ങളിൽ സംഭവം വാർത്തയായതിനെ തുടർന്നു മൃഗസ്‌നേഹികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























