നിയമസഭാ കയ്യാങ്കളി കേസില്‍ ഇ.പി.ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല....

നിയമസഭാ കയ്യാങ്കളി കേസില്‍ ഇ.പി.ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല. അസുഖബാധിതനായി കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് കോടതിയെ അറിയിക്കും. വിചാരണ നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെ കേസിലെ ആറു പ്രതികളും ഇന്നു ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
മറ്റ് അഞ്ചു പ്രതികളും കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, കെ.അജിത്, സി.കെ.സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്.
https://www.facebook.com/Malayalivartha
























