കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി... ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും പങ്കുചേര്‍ന്ന് രാഹുല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുല്‍ ശിവഗിരി മഠത്തിലെത്തിയത്.
രാഹുലിനെ ഷാള്‍ അണിയിച്ചാണ് ശിവഗിരിമഠം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ 10 മിനിറ്റിലേറെ മഠത്തില്‍ ചെലവഴിച്ചു.ആദ്യമായാണ് രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്.ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും പങ്കു ചേര്‍ന്ന് രാഹുല്‍.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.ക്ഷണിക്കപ്പെടാതെ വന്നു ചേര്‍ന്നതില്‍ സന്തോഷമുണ്ട്.
നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്രു കുടുംബം മുഴുവന്‍ മഠത്തില്‍ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഠത്തിലെ വിവിധ കേന്ദ്രങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. അത് സന്തോഷപ്രദമായ അനുഭവമായിരുന്നു. ശിവഗിരി മഠത്തില്‍ നരേന്ദ്രമോദിയെന്നോ രാഹുല്‍ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് മഠത്തിന്റെ നിലപാട്.
"
https://www.facebook.com/Malayalivartha
























