ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനായി ആവേശത്തോടെ ആരാധകർ; പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത്, ടിക്കറ്റുകൾ ഈ മാസം 19 മുതൽ ഓൺലൈൻ ടിക്കറ്റ് വില്പനയിൽ ലഭ്യമാവും...

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനായി ആവേശത്തോടെ ആരാധകർ. ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാകുന്നതാണ്. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതാണ്. എന്നാൽ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല.
അതോടൊപ്പം തന്നെ ഈ പരമ്പരയ്ക്കുള്ള ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കൂടാതെ കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.
അതേസമയം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, വൈ. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ബി. കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.
https://www.facebook.com/Malayalivartha

























