ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ ധാരണ....മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാകും അന്തിമ തീരുമാനം, ഓണ്‍ലൈന്‍ ബുക്കിംഗിന് ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യമൊരുക്കും

ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി പരമാവധി ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ.
പരമ്പരാഗത പാതയും പുല്‍മേടും തുറന്നു കൊടുക്കാനും ധാരണയായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാകും അന്തിമ തീരുമാനം.
ഓണ്‍ലൈന്‍ ബുക്കിംഗിന് ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യമൊരുക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. ഓരോ വകുപ്പും പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ അടിയന്തരമായി തീര്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിമാരായ കെ.രാജന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























