ഗവര്‍ണര്‍ക്കെതിരെ ആരോപണശരവുമായി മുഖ്യന്‍... ഇതാണോ ഗവര്‍ണര്‍പദവികൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി

സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ പറഞ്ഞത് അസംബന്ധമെന്ന് പറഞ്ഞ് ആരോപണമുന്നയിച്ച് മുഖ്യമന്ത്രി. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. ഇങ്ങനെ പറയാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരം.ഇങ്ങനെ പറയാന്‍ അദ്ദേഹം ആരാണ്? . ഇതാണോ ഗവര്‍ണര്‍പദവികൊണ്ട് ഉദ്ദേശിക്കുന്നത്? സ്റ്റാഫിന്റെ ബന്ധുവായാല്‍ ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
ഗവര്‍ണറുടെ ആരോപണങ്ങള്‍ എന്തെങ്കിലും ഗുണംകിട്ടാനാണ്. അത് നോക്കി നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അതും ഫലിച്ചതായി കണ്ടില്ല. സര്‍വകലാശാലകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചുകളയാമെന്നാണോ?'പോസ്റ്ററുകള്‍കൊണ്ട് ആരെങ്കിലും രാജ്ഭവനില്‍ ചെന്നോ? പക്വമതിയായ ആള്‍ക്കു ചേര്‍ന്നതല്ല പരാമര്‍ശങ്ങള്‍ എന്ന് അദ്ദേഹം മനസിലാക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha



























