കൂറ്റനാട്ട് വിറപ്പിച്ച കള്ളൻ കാർലോസ് അറസ്റ്റിൽ ; വിശേഷ ദിവസങ്ങളിൽ വീട്ടിൽ കയറും, വലിച്ചുവാരിയിട്ട് മോഷണം; പ്രതിയെ കണ്ടെത്താൻ പൊലീസിനു സഹായമായത് ഇങ്ങനെ

പാലക്കാട് കൂറ്റനാട്ടെ നാട്ടുകാരെ വിറപ്പിച്ച മോഷണ പരമ്പരയിൽ പ്രതി പിടിയിൽ. കേസിൽ കാർലോസ് എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടുന്ന മലപ്പുറം മഞ്ചേരി സ്വദേശി അനിൽകുമാർ ആണ് അറസ്റ്റിലായത്. പ്രതിയെ വളാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതിയെ കൂറ്റനാടും തൃത്താലയിലും എത്തിച്ച് തെളിവെടുത്തു. കൂറ്റനാട് വാവനൂരിലും ഇല്ലാസ് നഗറിലും ഭീതിവിതച്ച കള്ളനാണ് പൊലീസ് വലയിലായത്. മാത്രമല്ല ആളില്ലാത്ത തക്കം നോക്കി വീട്ടിൽ കയറി മോഷ്ടിക്കുക ആണ് പതിവ്. സാധാരണ മുറികൾ എല്ലാം വലിച്ചുവാരിയിടുന്ന ശീലമാണ്, പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
അതേസമയം തന്നെ കൂറ്റനാട് മോഷണവും മോഷണശ്രമവും ഉണ്ടായ വീടുകളിൽ എല്ലാം പ്രതി മുറികൾ വലിച്ചു വാരിയിട്ടിരുന്നു. പലപ്പോഴും വിശേഷ ദിവസങ്ങളിൽ പൂട്ടിയിടുന്ന വീടുകളാണ് കാർലോസ് ഉന്നംവച്ചത്. തുടർന്ന് കൂറ്റനാട്ടെ മോഷണമെല്ലാം ഓണ ദിവസമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് കള്ളൻ കാർലോസ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. പിന്നാലെ കുളപ്പുള്ളി, വടക്കഞ്ചേരി, തൃത്താല എന്നിവിടങ്ങളിലെ മോഷണക്കേസുകളിലും ഇയാളുടെ തെളിവെടുപ്പ് നടന്നു.
https://www.facebook.com/Malayalivartha



























