ശബരിമല ദര്‍ശനം കഴിഞ്ഞു വരവേ തീര്‍ഥാടകരുടെ വാഹനം പത്തനംതിട്ടയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു.... എട്ട് പേര്‍ക്ക് പരുക്ക്, എല്ലാവരും ജില്ലാ ആശുപത്രിയില്‍

പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവര്‍ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഒരു കുട്ടിയടക്കം കാറില്‍ ഉണ്ടായിരുന്ന ഏഴു പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്ക് ഏറ്റു. എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്.
അതേസമയം കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് നട തുറന്ന് നിര്‍മാല്യവും പൂജകളും നടന്നു. 21 ന് രാത്രി 10ന് നട അടയ്ക്കും. കോവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു.
മണ്ഡല മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും.
തീര്‍ഥാടകരെത്തുന്ന സ്‌നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടര്‍ അതോറിറ്റി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. തീര്‍ഥാടകരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസി മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























