സിൽവർ ലൈൻ ചർച്ച ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള ചർച്ച ഇന്ന്. കഴിഞ്ഞ ദിവസം സി.പി.ഐ.എം പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കർണാടകയിലെത്തിയത്. തുടർന്ന് ഇന്ന് ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. മാത്രമല്ല സിൽവർ ലൈനും ചർച്ചയാകും.
അതേസമയം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യം ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായതാണ്. ഇത് പ്രകാരം ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക.
കൂടാതെ സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു.
https://www.facebook.com/Malayalivartha

























