കണ്ണൂര്‍ മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷമാകുന്നു; കൂട്ടരാജിയുമായി നേതാക്കൾ; പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം ചര്‍ച്ച നടത്തുമെന്ന് സൂചന

കണ്ണൂരിലെ മുസ്ലിം ലീഗില്‍ വൻ കൂട്ടരാജിയുമായി നേതാക്കൾ. നിലവിൽ പാര്‍ട്ടി മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചതായി റിപ്പോർട്ട് പുറത്ത് വന്നു. നേരത്തെ വിമത പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.
അതേസമയം കല്ലിക്കണ്ടി എന്‍എം കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇത് പരിഹരിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കണ്ണൂരിലുണ്ട്. കൂടാതെ ഇവര്‍ രാജിവച്ച നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























