അരങ്ങൊഴിഞ്ഞത് സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായ കലാകാരന്‍.... പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

അരങ്ങൊഴിഞ്ഞത് സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായ കലാകാരന്‍.... പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11നാണ് മുരളീധരന്‍ നമ്പൂതിരി ജനിച്ചത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാന്റെ കലാ കേന്ദ്രം കളരിയില്‍ കഥകളി അഭ്യസിച്ചു.
സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രസിദ്ധനായത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ആസ്വാദകപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.
"
https://www.facebook.com/Malayalivartha

























