ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ല, തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കും, ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്, തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...!

തനിക്കെതിരെയുള്ള ആക്രമണത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന നിർണായക തീരുമാനത്തിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നിരിക്കുകയാണ്. അതിനുള്ള ഘട്ടം ആയി. ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും. ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാൻ. സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ഗവർണർ ചോദിച്ചു .
മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ ഓഫീസ് പരാതി നൽകിയോ എന്ന എം വി ഗോവിന്ദൻ്റെ ചോദ്യത്തിന് സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവർണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവർണർ പറഞ്ഞു.
സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പിണറായി വിജയൻ പല കാര്യങ്ങൾക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോൾ പറയാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ പുറത്തുവിടുമെന്ന് പറഞ്ഞ കത്തുകൾ പുറത്തുവിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തുകയുണ്ടായി. കണ്ണൂരിൽ തനിക്കെതിരെ ഉണ്ടായ വധ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവർണ്ണർ വീണ്ടും ഉന്നയിച്ചു.
പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം. പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നത് നന്നായിയെന്നും ഗവർണ്ണർ പറഞ്ഞു . ഗവർണ്ണർ പദവിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ തനിക്ക് നേരെ വധ ശ്രമം നടത്താൻ ശ്രമിച്ചപ്പോൾ കേസെടുത്തില്ല എന്ന ആരോപണവും ഉന്നയിച്ചു.
ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ളത് ആർക്കാണെന്ന് നിർണ്ണായക ചോദ്യവും ഗവർണ്ണർ ചോദിച്ചു. സർവ്വകലാശാല അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പറഞ്ഞ് തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് മറ്റന്നാൾ പുറത്ത് വിടുമെന്നും ഗവർണ്ണർ പറയുകയുണ്ടായി.
മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല . വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി. താൻ അയക്കുന്ന കത്തുകൾ ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാറില്ല. പതിവായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























